
മങ്കാട് വായനശാല& ഗ്രന്ഥശാല മങ്കാട് ഏലയിലെ 3 ഏക്കർ നിലം ഏറ്റെടുത്തു നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം. 4.11.2023 ശനിയാഴ്ച കുമ്മിൾ കൃഷി ഓഫീസർ ശ്രീമതി രേഷ്മ ഉദ്ഘാടനം ചെയ്തു. അഗ്രികൾച്ചറൽ സീനിയർ അസിസ്റ്റന്റ് ശ്രീ. സന്തോഷ് കുമാർ , അഗ്രികൾച്ചറൽ അസിസ്റ്റന്റ് ശ്രീ. അനൂപ്, ഗ്രന്ഥശാല പ്രവർത്തകർ, പാടശേഖരസമിതി കൺവീനർ ശ്രീ. മോഹനൻ പിള്ള എന്നിവർ പങ്കെടുത്തു.





