
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം തടവ് ശിക്ഷ. മണ്ണാർകാട് സ്വദേശി അഫ്സലിനെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
ഫേസ് ബുക്കിലൂടെയാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. വീട്ടിലെത്തിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 2020 ജൂലൈ മുതൽ സെപ്റ്റംബർ വരെയായിരുന്നു പീഡനം. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ കാലടി പൊലീസാണ് അഫ്സലിനെ അറസ്റ്റ് ചെയ്തത്.






