
കോട്ടയം: കോട്ടയത്ത് വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാള്‍ പിടിയില്‍. കോട്ടയം മുണ്ടക്കയം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വയനാട്, സുൽത്താൻബത്തേരി, സ്വദേശി ബാബു മാത്യുവിനെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ ന്യൂസിലൻഡിലും, ഇസ്രായേലിലും ജോലി ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളുടെ കയ്യിൽ നിന്നും ഒരു കോടി അറുപത്തിരണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ പരാതി ഉയർന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് ഇയാൾ അറസ്റ്റിലായത്.





