
കൊല്ലം ജില്ലാതല ബഡ്‌സ് കാലോത്സവം “ക്രയോൺസ് നവംബർ 30 വ്യാഴാഴ്ച കൊല്ലം ശ്രീ നാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ നടക്കും.ലയം, ധ്വനി, രചന എന്നീ മൂന്ന് വേദികളിലായി വിവിധ മത്സരങ്ങൾ നടക്കും.കൊല്ലം ജില്ലയിലെ വിവിധ പഞ്ചായത്തിൽ നിന്നുമുള്ള ബഡ്‌സ് സ്കൂളുകൾ മത്സരത്തിൽ പങ്കെടുക്കും.

ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുകയും, എന്നാൽ വ്യത്യസ്ഥങ്ങളായ ശേഷിയുള്ളവരുമായ ഭിന്ന ശേഷിക്കാരെ മുഖ്യധാരായിലേക്ക് കൊണ്ട് വരിക എന്നതാണ് ഇത്തരം കലോത്സവങ്ങളുടെ ലക്ഷ്യം.

ആദ്യം പഞ്ചായത്ത് തലത്തിലും, ബ്ലോക്ക് തലത്തിലും മറ്റുരച്ചതിന് ശേഷമാണ് ജില്ലയിൽ എത്തുന്നത്.കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.





