
കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് 2022-23 ലെ വാർഷിക പൊതുയോഗം കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു.

26-11-2023 രാവിലെ 10 മണിയ്ക്ക് കടയ്ക്കൽ പഞ്ചായത്ത് ടൗൺ ഹാളിൽ നടന്നു.കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡോക്ടർ വി മിഥുൻ അധ്യക്ഷത വഹിച്ചു,

ബാങ്ക് ഭരണ സമിതി അംഗം എൻ ആർ അനിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബാങ്ക് ഭരണ സമിതി അംഗം ആർ ലത സ്വാഗതം പറഞ്ഞു

വാർഷിക റിപ്പോർട്ടും, കണക്കും ബാങ്ക് സെക്രട്ടറി പി അശോകൻ ആവതിരിപ്പിച്ചു.ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ,കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ മധു,സി പി ഐ എം ഏരിയ സെക്രട്ടറി എം നസീർ

,ബ്ലോക്ക് മെമ്പർ എസ് ഷജി, ബാങ്ക് ഭരണ സമിതി അംഗങ്ങളായ ഷിബു കടയ്ക്കൽ, ഡി മോഹൻദാസ്, എ കമറുദീൻ, കെ ഷാജഹാൻ, എസ് സിന്ധു, വി വിനോദ്, കെ എൽ സലിൻ, ഗവേണിംഗ് കൗൺസിൽ അംഗമായ പ്രഫുല്ലഘോഷ്,കടയ്ക്കൽ, കുമ്മിൾ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ സഹകരികൾ, ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

ക്ലാസ് സൂപ്പർ ഗ്രേഡിൽ പ്രവർത്തിച്ചുവരുന്ന ബാങ്കിൽ നിലവിൽ 325,47,21,098.56 രൂപ നിക്ഷേപവും,274,36,13,994.73 രൂപ വായ്പാ ബാക്കിനിൽപ്പുമുണ്ട്.1998 മുതൽ ലാഭത്തിൽ പ്രവർത്തിച്ചുവരുന്ന ബാങ്ക് ഓഡിറ്റ് ക്ലാസ്സിഫിക്കേഷൻ പ്രകാരം തുടർച്ചയായി “A” യിൽ നിലനിന്ന് വരുന്നു.2022-23 ഓഡിറ്റ് പ്രകാരം 15,33,26,052 രൂപ ഓഹരി മൂലധനവും,371,54,54,357.83 രൂപ പ്രവർത്തന മൂലധനവും,1,96,95,086.25 രൂപ അറ്റലാഭവും ഉണ്ട്.

2000-2001 മുതൽ തുടർച്ചയായി ലാഭ വിഹിതം നൽകി വരുന്നു. ഈ വർഷവും 7% ലാഭവിഹിതം നൽകാൻ കഴിയും.

ബാങ്കിന്റെ സബ്സിഡയറി സ്ഥാപനമായ ‘കിംസാറ്റ്’ ഹോസ്പിറ്റലിൽ 01-06-2023 മുതൽ ചികിത്സ ആരംഭിയ്ക്കുന്നതിനും തുടർന്ന് രണ്ട് മാസങ്ങൾക്കകം കിടത്തി ചികിത്സയും ആരംഭിച്ചു. ആശുപത്രിയിലെ 4 ഓപ്പറേഷൻ തീയേറ്ററും പ്രവർത്തന സജ്ജമായതായി കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ അറിയിച്ചു.

ഇതിനോടകം പത്തിലധികം മേജർ സർജറികൾ വിജയകരമായി നടത്തുന്നതിന് സാധിച്ചു. സംസ്ഥാനത്തെ മറ്റ് പല ആശുപത്രികളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കാണ് ഇവിടെ നിന്നും ഈടാക്കുന്നത്.

എല്ലാ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകളും മിതമായ നിരക്കിൽ നമ്മുടെ നാട്ടിലെ സാധാരണക്കാരിൽ എത്തിയ്ക്കുക എന്നതാണ് കിംസാറ്റിന്റെ ലക്ഷ്യമെന്നും ചെയർമാൻ അഭിപ്രായപ്പെട്ടു.




