
കടയ്ക്കലിൽ നിന്ന് വന്ന 6 സുഹൃത്തുക്കൾ കണ്ണങ്കാട്ട് കടവിന് അടുത്തുള്ള കണ്ടൽകാടിന് സമീപം നിന്ന് ഫോട്ടോ എടുക്കുമ്പോൾ കടയ്ക്കൽ സ്വദേശി ലാൽ കൃഷ്ണ കാൽ വഴുതി വെള്ളത്തിൽ വീഴുകയും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെടുകയും ചെയ്തു.

മൺട്രോത്തുരുത്ത് വില്ലേജിൽ ചേരിക്കാടിന് സമീപമാണ് അപകടം നടന്നത്..പങ്ങലുകാട് ബീനാ സദനത്തിൽ സീതത്തോട് ഹെൽത്ത് ഇൻസ്പെക്ടറായ ലാൽ കൃഷ്ണയാണ് മരണപ്പെട്ടത്
