
തൃശൂര്‍: തൃശൂർ ചേലക്കരയിൽ നിർത്തിയിട്ട വാഹനത്തിന് തീപിടിച്ചു. ചേലക്കര അന്തിമഹാകാളൻകാവ് പ്രദേശത്ത് റോഡിൽ നിർത്തിയിട്ട് ഒമിനി വാഹനത്തിനാണ് തീ പിടിച്ചത്.നെൽപ്പാടത്ത് ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളിക്കാൻ ആളുകൾ എത്തിയ വാഹനമാണ് തീ പിടിച്ചത്. ആളപായം ഒന്നുമില്ല. വടക്കാഞ്ചേരി ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.



