ബസ്സിൽ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ വർക്കല നടയറ സ്വദേശി അമീന്റെ ചികിത്സയ്ക്കായി ഹബീബി ബസിന്റെ നേതൃത്വത്തിൽ ചികിത്സാ സഹായം സ്വരൂപിച്ചു.ഹബീബി ബസിന്റെ 3 റൂട്ടുകളിൽ നിന്നും ലഭിയ്ക്കുന്ന മുഴുവൻ തുകയും അമീന്റെ ചികിത്സയ്ക്കായി നൽകും.

ഒരാഴ്ച മുൻപ് ഒരു സ്വകാര്യ ബസിൽ യാത്ര ചെയ്യവേ വർക്കല വച്ച് ഡോറിൽ നിന്ന ആമീൻ റോഡിലേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതര പരിക്കറ്റ ആമീൻ ഇപ്പോൾ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിലാണ്.

നിർധന കുടുംബമായ അമീന് മറ്റ് മാർഗങ്ങൾ ഒന്നും തന്നെയില്ല.ഇന്ന് ഈ ബസുകളിൽ ടിക്കറ്റ് നൽകില്ല പകരം ചെറുതും, വലുതുമായ സഹായങ്ങൾ സ്വീകരിക്കും

ബസ് ജീവനക്കാരായ അജയൻ,ഷിബു, രമേശ്‌ എന്നിവരാണ് കടയ്ക്കൽ പാരിപ്പള്ളി, പാങ്ങോട് റൂട്ടിൽ ഈ കാരുണ്യ യാത്രയ്ക്ക് നേതൃത്വം നൽകുന്നത്.

വർക്കല, പാങ്ങോട്, വർക്കല, മടത്തറ, വർക്കല ചിറയിൻകീഴ് എന്നീ റൂട്ടുകളിൽ നിന്നാണ് ഇന്ന് സഹായം സ്വീകരിക്കുന്നത്. വരും ദിവസങ്ങളിൽ ഇവരുടെ തന്നെ മറ്റ് ബസുകളിൽ നിന്നും സമാന രീതിയിൽ കളക്ഷൻ സംഘടിപ്പിക്കുമെന്ന് ജീവനക്കാർ അറിയിച്ചു.

error: Content is protected !!