വയനാട്ടിലെ പുൽപ്പള്ളി ക്ഷീരോൽപാദക സഹകരണ സംഘത്തിന് 2022-23 വർഷത്തെ ഇന്ത്യയിലെ മികച്ച ക്ഷീര സംഘത്തിനുള്ള ഗോപാൽ രത്‌ന അവാർഡ്.രാജ്യത്തെ രണ്ടു ലക്ഷം സംഘങ്ങളിൽ നിന്നും 1770 അപേക്ഷകരിൽ നിന്നാണ് മികച്ച പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ പുൽപ്പള്ളി സംഘത്തെ ഒന്നാമതായി തെരഞ്ഞെടുത്തത്.5 ലക്ഷം രൂപയും അവാർഡും നവം:26ന് ഏറ്റുവാങ്ങും.
തുടർച്ചയായി മൂന്നാം വർഷമാണ് കേരളത്തിലെ മിൽമയിലെ അംഗ സംഘങ്ങൾക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നത്.
2021ൽ വയനാട്ടിലെ ദീപ്തിഗിരി ആപ്‌കോസിന് രണ്ടാം സ്ഥാനവും 2022ൽ
വയനാട്ടിലെ തന്നെ മാനന്തവാടി ആപ്‌കോസിന് ഒന്നാസ്ഥാനവും
ലഭിച്ചിരുന്നു.