ലിംഗ നീതിയും സമത്വവും സ്ത്രീകളുടെ അവകാശം: അഡ്വ ഇന്ദിരാ രവീന്ദ്രൻ.
കടയ്ക്കൽ: ലിംഗ നീതിയും സമത്വവും സ്ത്രീകളുടെ അവകാശമെന്ന് കേരള വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ. വിദ്യാഭ്യാസത്തിലൂടെ നേടിയ അറിവും അനുഭവവും സ്ത്രീ സമൂഹത്തിൻ്റെ പുരോഗതിക്കായി ഉപയോഗിക്കാൻ കഴിയണമെന്നും സോഷ്യൽ മീഡിയ ജാഗ്രതയോടെ ഉപയോഗിക്കണമെന്നും അഡ്വ ഇന്ദിരാ രവീന്ദ്രൻ അഭിപ്രായപ്പെട്ടു.
കേരള വനിതാ കമ്മീഷൻ ജില്ലാ തല വനിതാ സെമിനാർ ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനശാലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഉദ്‌ഘാടനാന്തരം ലിംഗാവബോധം സ്ത്രീകളിൽ എന്ന വിഷയത്തിൽ വനിതാ കമ്മീഷൻ ഫാക്കൽറ്റി അംഗം വീണ പ്രസാദും, സ്ത്രീ സംരക്ഷണ നീയമങ്ങൾ എന്ന വിഷയത്തിൽ ഫാക്കൽറ്റി അഡ്വ. കോകില ബാബുവും ക്ലാസുകൾ നയിച്ചു. ഇട്ടിവ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ഗിരിജമ്മ യോഗത്തിന് അധ്യക്ഷത വഹിച്ചു.
ഇട്ടിവ പഞ്ചായത്ത് സിഡിഎസ് ചെയർ പേഴ്സൺ ബേബി ഷീല, വൈസ് ചെയർ പേഴ്സൺ എം പ്രിയകുമാരി, ചാണപ്പാറ എ ഡി എസ് പ്രസിഡൻ്റ് സജീന ബീവി, ചാണപ്പാറ എ ഡി എസ് സെക്രട്ടറി ആര്യ, ഗ്രന്ഥശാല പ്രസിഡൻ്റ് ജെ സി അനിൽ, സെക്രട്ടറി ജി എസ് പ്രിജിലാൽ, ഗ്രന്ഥശാല വനിതാ വേദി പ്രസിഡൻ്റ് സൗമ്യ ദാസ്, കുടുംബശ്രീ ആശ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ഗ്രന്ഥശാല വനിതാ വേദി സെക്രട്ടറി ആർ ദിവ്യ സ്വതമാശംസിച്ചു.