
റാന്നി: കരികുളത്ത് വീടിനുള്ളിൽ ഉപയോഗത്തിലിരുന്ന റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ അടുക്കളയുടെ ഷീറ്റിട്ട മേൽക്കൂര തകർന്നു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് തുണ്ടിയിൽ ജിജി തോമസിന്റെ വീട്ടിലെ റഫ്രിജറേറ്റർ ആണ് പൊട്ടിത്തെറിച്ചത്.
ഇന്നലെ പുലർച്ചയോടെയാണ് സംഭവം. ഏകദേശം 3 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നതായി വീട്ടുടമ പറഞ്ഞു. വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റുകൾ തകരുകയും മിക്സി അടക്കമുള്ള വൈദ്യുതി ഉപകരണങ്ങൾ, വയറിങ് തുടങ്ങിയവ കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.





