
കൊച്ചി: വയോധികയായ അമ്മയെ മർദ്ദിച്ച മകനെ അറസ്റ്റ് ചെയ്ത് പോലീസ്. എറണാകുളത്താണ് സംഭവം. പെരുമണ്ണൂർ ലക്ഷം വീട് കോളനിയിൽ കിഴക്കേപ്പുറം വീട്ടിൽ സാബുവാണ് അറസ്റ്റിലായത്. കോതമംഗലം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വീട്ടിൽ വഴക്കുണ്ടാക്കിയതിന് പിന്നാലെയാണ് സാബു പ്രായമായ അമ്മയെ മർദ്ദിച്ചത്. സമീപവാസികളാണ് മർദ്ദന വിവരം പോലീസിനെ അറിയിച്ചത്.
തുടർന്ന് പോലീസെത്തി അവശ നിലയിലായ സ്ത്രീയെ കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി മൂവാറ്റുപുഴ സബ് ജയിലിൽ റിമാന്റ് ചെയ്തു






