
കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പി ബിജുവിന്റെ മൂന്നാമത് അനുസ്മരണവും, ഹൃദയപൂർവ്വം ഉച്ചഭക്ഷണ വിതരണവും ഡി കെ മുരളി എം എൽ എ ഉദ്ഘാടനം ചെയ്തു താലൂക്ക് ആശുപത്രിയിൽ നടന്ന യോഗത്തിൽ DYFI ബ്ലോക്ക് പ്രസിഡന്റ് വി ഷിജി അധ്യക്ഷത വഹിച്ചു, ബ്ലോക്ക് ട്രഷറർ ദീപു കൃഷ്ണൻ സ്വാഗതം പറഞ്ഞു. സി പി ഐ എം ഏരിയ സെക്രട്ടറി എം നസീർ, ഡോക്ടർ ബിന്ദു ലോക്കൽ കമ്മിറ്റി അംഗം ഷിബു കടയ്ക്കൽ,ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.

2017 മേയ് ഒന്നിനാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ഹൃദയപൂർവ്വം പദ്ധതി ആരംഭിച്ചത്. കടയ്ക്കൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നുവരെ മുടങ്ങാതെ ഇവിടത്തെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും വേണ്ടി ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നു. ആരംഭകാലത്ത് വീടുകളിൽ നിന്നും ശേഖരിയ്ക്കുന്ന പൊതിച്ചോറുകൾ വിതരണം ചെയ്തു വന്നു.

തുടർന്ന് 2020 ൽ ഡി വൈ എഫ് ഐ സ്വന്തമായി അടുക്കള നിർമ്മിച്ച് അവിടെ പാചകം ചെയ്തു ഭക്ഷണം വിതരണം ചെയ്തു വരുന്നു.പി ബിജുവിന്റെ സുഹൃത്തുക്കൾ എല്ലാവർഷവും നവംബർ 4 ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഭക്ഷണ വിതരണം നടത്തി വരാറുണ്ട്.

വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്ത് തന്നെ ഉയര്‍ന്ന രാഷ്ട്രീയ ബോധവും സംഘടനാ മികവും പ്രകടിപ്പിച്ച വ്യക്തിയായിരുന്നു ബിജു.നിരവധി സമരമുഖങ്ങളില്‍ തീക്കനല്‍ പോലെ ജ്വലിച്ചു നിന്ന ബിജുവിനെ കേരളത്തിന് മറക്കാന്‍ സാധിക്കില്ല.
യു ഡി എഫ് ഭരണകാലത്ത് ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് സഖാവ് വിധേയനായി.അപ്പോഴൊക്കെ സമരമുഖങ്ങളിലെ വേട്ടയാടലുകളില്‍ പതറാത്ത കമ്യൂണിസ്റ്റായാണ് ബിജു അടയാളപ്പെടുത്തിയത്.

ശാരീരികമായ പരിമിതികളെ അതിജീവിച്ച് കുട്ടിക്കാലം മുതല്‍ക്കെ വിദ്യാര്‍ത്ഥി സംഘടനാ രാഷ്ട്രീയത്തിലൂടെ വളര്‍ന്നു വന്ന നേതാവായിരുന്നു പി ബിജു.
ആശയപരമായ ഉള്‍ക്കാഴ്ചയും സര്‍ഗാത്മകമായ സംഘാടന പാടവവും സംഘടനാ രംഗത്ത് പുലര്‍ത്തിയ മികവുമാണ് പി ബിജുവിനെ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുയര്‍ത്തിയത്. യുവജനപ്രസ്ഥാനത്തിന്റെ ഭാരവാഹിയായും സഖാവ് മികവ് തെളിയിച്ചു.

യുവജനക്ഷേമ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനെന്ന ഉത്തരവാദിത്തം ഏല്‍പ്പിച്ചപ്പോള്‍, രാജ്യത്തിന് തന്നെ മാതൃകയാവുന്ന രീതിയില്‍ യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ബിജുവിന് സാധിച്ചു.






