
പത്തനംതിട്ട: കൊക്കാത്തോട് ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. മൂഴിയാര്‍ വനമേഖലയില്‍ താമസിക്കുന്ന ബീന(23) ആണ് പ്രസവിച്ചത്.ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം. കൊക്കാത്തോട്ടെ ബന്ധുവീട്ടില്‍ വച്ച് ഇവര്‍ക്ക് പ്രസവ വേദന വന്നതോടെ ആംബുലന്‍സിന്റെ സഹായം തേടുകയായിരുന്നു.ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം




