
ഗൂഡല്ലൂർ: വൈദ്യുതി ലൈനിനു മുകളിലേക്ക് മരം തള്ളിയിട്ട കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു. പുളിയമ്പാറയ്ക്കു സമീപമാണ് ആനയ്ക്കു ഷോക്കറ്റത്. മുതുമല കടുവ സങ്കേതം ഡയറക്ടർ ടി. വെങ്കിടേഷ് ആണ് ഇക്കാര്യം അറിയിച്ചത്.വെള്ളിയാഴച രാവിലെയാണ് കാട്ടാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഗൂഡല്ലൂർ ഡിഎഫ്ഒ കൊമ്മു ഓംകാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജഡം സംസ്കരിക്കും.





