2023 നവംബർ 7 ന് 4 മണിയ്ക്ക് കടയ്ക്കൽ പഞ്ചായത്ത് ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ കേരള കൗമുദിയുടെ നേതൃത്വത്തിൽ കടയ്ക്കലിൽ സഹകരണ സംരക്ഷണ സെമിനാർ KIMSAT ചെയർമാൻ എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു
. കടയ്ക്കൽ ബാങ്ക് പ്രസിഡന്റ് ഡോക്ടർ വി മിഥുൻ അധ്യക്ഷനായിരുന്നു,കില ഫാക്കൽറ്റി ബി എസ് ഗോപകുകുമാർ, കടയ്ക്കൽ ബാങ്ക് വൈസ് പ്രസിഡന്റ് പി പ്രതാപൻ സ്വാഗതം പറഞ്ഞു.തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെ സി അനിൽ,
,ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ ജന പ്രതിനിധികൾ സഹകാരികൾ, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി അശോകൻ,
കോട്ടാത്തല ശ്രീകുമാർബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു.കേരള കൗമുദി ലേഖകൻ അനിൽ കുമാർ നന്ദി പറഞ്ഞു.
കേവലം വായ്പാ വിതരണത്തിനപ്പുറം പൊതുവിതരണം, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, അടിസ്ഥാന സൗകര്യ വികസനം, ദാരിദ്ര്യ നിർമ്മാർജ്ജനം, പട്ടിക ജാതി ക്ഷേമം തുടങ്ങിയ സമൂഹത്തിന്റെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് സഹകരണ മേഖല ഇന്ന് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്.
ഇതിനെ തകർക്കാനുള്ള അസൂതൃതമായ നീക്കങ്ങളാണ് നടന്നുകൊണ്ടിരിയ്ക്കുന്നതെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.