
ഡീസലിനെ ആശ്രയിക്കുന്നത് പരമാവധി ചുരുക്കാൻ പുതുതായി വികസിപ്പിച്ചെടുത്ത ‘എംഡി 15’ എന്ന ഇന്ധന ഫോർമുലേഷൻ വിജയകരം. ട്രെയിനുകളിലാണ് ഈ ഇന്ധനം ഉപയോഗിച്ചിരിക്കുന്നത്. സാധാരണയുള്ള ഡീസലിൽ 15 ശതമാനം മെഥനോള്‍ കലർത്തിയാണ് പ്രത്യേക ഇന്ധന ഫോർമുലേഷൻ വികസിപ്പിച്ചെടുത്തത്. ട്രെയിനുകളിൽ എംഡി 15 ഉപയോഗിക്കുന്നതിലൂടെ മലിനീകരണത്തോത് ഇല്ലാതാക്കാൻ സാധിക്കും.
റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് എന്നിവ സംയുക്തമായാണ് ട്രെയിനുകളിലെ ഈ പുത്തൻ പരീക്ഷണത്തിന് നേതൃത്വം നൽകിയത്. 71 ശതമാനം മിനറൽ ഡീസൽ, 16 ശതമാനം മെഥനോൾ, 14 ശതമാനം കപ്ലർ അഡിറ്റീവുകൾ എന്നിവ അടങ്ങിയ മിശ്രിതമാണ് എംഡി15. ലോക്കോമോട്ടീവ് എഞ്ചിനുകൾക്കായി 1.6 ബില്യൺ ലിറ്റർ ഡീസൽ ഉപയോഗിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ 15,200 കോടി രൂപ പ്രതിവർഷം ചെലവഴിക്കുന്നുണ്ട്. എംഡി 15 ഉപയോഗിച്ചുള്ള പുതിയ പദ്ധതി യാഥാർത്ഥ്യമായാൽ പ്രതിവർഷം 2,280 കോടി രൂപയോളം ഇന്ത്യൻ റെയിൽവേയ്ക്ക് ലാഭിക്കാൻ സാധിക്കും.





