ചൂ​ർ​ണി​ക്ക​ര: സാ​ക്ഷ​ര​ത പ​രീ​ക്ഷ​യി​ൽ ഒ​ന്നാ​മ​താ​യി 75കാ​രി കാ​ളി​ക്കു​ട്ടി.ചൂർണിക്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അമ്പാട്ടുകാവ് കാട്ടിൽ പറമ്പ് കോളനിയിലെ പഠിതാക്കൾക്കായി നടത്തിയ ‘മികവുത്സവം’ പരീക്ഷയിലാണ് 90 മാർക്ക് നേടി മിന്നും വിജയം കാഴ്ചവച്ചത്.എസ് സി കോളനിയിലെ നിരക്ഷരരായ പഠിതാക്കളെ സാക്ഷരരാക്കി സർട്ടിഫിക്കറ്റ് നൽകുന്ന നവചേതന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരീക്ഷ നടത്തിയത് ഏറ്റവും പ്രായം കൂടിയ കാളിക്കുട്ടിയും, പ്രായം കുറഞ്ഞ 39 വയസ്സുള്ള ശോഭന മനോഹരനും ഉൾപ്പെടെ 21 പേർ പരീക്ഷ എഴുതി. പരീക്ഷയെഴുതിയ എല്ലാവരും വിജയിക്കുകയും ചെയ്തു. ചൂർണിക്കര പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 75,000 രൂപ എസ് സി വിഭാഗത്തിൽ നിന്ന് നിരക്ഷരരായവരെ പഠിപ്പിക്കുന്ന നവചേതന പദ്ധതിക്ക് വേണ്ടി വച്ചിരുന്നു,സാക്ഷരത പ്രേരക് ഷൈല ഹാഷിമിന്റെ നേതൃത്വത്തിലാണ് നവചേ തന പദ്ധതി പഞ്ചായത്തിൽ നടപ്പിലാക്കിയത്. എസ് സി വിഭാഗത്തിൽ നിന്ന് വിദ്യാഭ്യാസമുള്ള ആളെ തന്നെയാണ് പഠിതാക്കൾക്ക് ക്ലാസ് എടുക്കാൻ പഞ്ചായത്ത് നിയമിച്ചത് പഠിതാക്കൾക്ക് വിവിധ ഘട്ടങ്ങളിലായി കൃത്യമായി ക്ലാസ് നൽകിയ ശേഷമാണ് പരീക്ഷ നടത്തിയത് പരീക്ഷ കഴിഞ്ഞപ്പോൾ തന്നെ ഇൻസ്ട്രക്ടർമാർ വാലുവേഷൻ നടത്തി ഫലം പ്രഖ്യാപിച്ചു.

അ​യ്യ​ങ്കാ​ളി സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ന്ന പ​രീ​ക്ഷ പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ്​ രാ​ജി സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 15ാം വാ​ർ​ഡ് അം​ഗം പി.​എ​സ്. യൂ​സു​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, റൂ​ബി ജി​ജി, ഷീ​ല ജോ​സ്, വാ​ർ​ഡ് അം​ഗം സ​ബി​ത സു​ബൈ​ർ, ജി​ല്ല സാ​ക്ഷ​ര​ത മി​ഷ​ൻ അ​സി. കോ​ഓ​ഡി​നേ​റ്റ​ർ സു​ബൈ​ദ, സാ​ക്ഷ​ര​ത പ്രേ​ര​ക് ഷൈ​ല ഹാ​ഷിം, ന​വ​ചേ​ത​ന ഇ​ൻ​സ്ട്ര​ക്ട​ർ കെ.​വി. വി​ജി​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു

error: Content is protected !!