കൊച്ചി: 17കാരനായ വിദ്യാർത്ഥിയെ പൊലീസ് ക്രൂരമായി മർദളദഢച്ചതായി പരാതി. മർദ്ദനത്തിൽ നട്ടെല്ലിന് പൊട്ടലേറ്റെന്നാണ് 17കാരന്റെ പരാതി.. കോട്ടയം പാലാ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർ ക്രൂരമായി മർദ്ദിച്ചെന്നാണ് പെരുമ്പാവൂർ സ്വദേശി പാർത്ഥിപന്റെ പരാതിയിൽ ആരോപിക്കുന്നത്. മർദ്ദന വിവരം പുറത്തു പറഞ്ഞാൽ കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പാർത്ഥിപൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
മകന് നട്ടെല്ലിനേറ്റ പരിക്കിനെ തുടർന്ന് അനങ്ങാൻ കഴിയുന്നില്ലെന്ന് അമ്മ നിഷ പറയുന്നു. എന്നാൽ ആരോപണം കള്ളമാണെന്നാണ് പാലാ പൊലീസിന്റെ വാദം. പാർത്ഥിപനെ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിടികൂടുകയായിരുന്നുവെന്നും മർദ്ദിച്ചിട്ടില്ലെന്നും പൊലീസുകാർ പറയുന്നു. വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്.