
കിളിമാനൂർ: നിരോധിത ലഹരി ഉത്പന്നമായ എംഡിഎംഎ കൈവശം സൂക്ഷിച്ച യുവാവ് പൊലീസ് പിടിയിൽ. കിളിമാനൂർ കുന്നുമ്മൽ ദേശത്ത് ഷീബ മന്ദിരത്തിൽ അമലിനെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാവിലെ ആറ്റിങ്ങൽ പൊലീസ് പട്രോളിംഗ് ഡ്യൂട്ടി നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന ഒരു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.






