
പേരൂര്‍ക്കട: ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ സ്ത്രീയുടെ പണവും എടിഎം കാര്‍ഡും മറ്റു രേഖകളും കവര്‍ന്നയാൾ അറസ്റ്റിൽ. വട്ടിയൂര്‍ക്കാവ് കാച്ചാണി മൂന്നാംമൂട് പാറവിള വീട്ടില്‍ സുരേഷ് (48) ആണ് അറസ്റ്റിലായത്. പൂജപ്പുര പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണ്‍ 27-നായിരുന്നു സംഭവം. പൂജപ്പുര സ്റ്റേഷന് പരിധിയിലെ മിലിറ്ററി ആശുപത്രിയില്‍ പതിവ് പരിശോധനകള്‍ക്കെത്തിയ സ്ത്രീയുടെ പണമാണ് പ്രതി കവര്‍ന്നത്. ആശുപത്രി കസേരയില്‍ വച്ചിരുന്ന 58000 രൂപയും, രേഖകളുമാണ് നഷ്ടമായത്
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.






