
കോഴിക്കോട് ബീച്ചിൽ വീണ്ടും തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. വെള്ളയിൽ ഹാർബറിനു സമീപം പുലിമുട്ടിനോടു ചേർന്നാണ് ജഡം അടിഞ്ഞത്.
ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് ജഡം പൊങ്ങിയത്. ദുർഗന്ധം വമിച്ച് മാംസം അടർന്ന് ആന്തരികാവയവങ്ങൾ പുറത്തുവന്നനിലയിലാണ് ജഡം അടിഞ്ഞത്. രാത്രി തന്നെ വെള്ളയിൽ പൊലീസും തീരദേശ പൊലീസും സ്ഥലത്തെത്തിയിരുന്നു. താമരശേരി റേഞ്ചിലുള്ള വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടപടികൾ നടത്തിയശേഷം ജഡം മറവ് ചെയ്യും.
അതേസമയം, മൂന്നാഴ്ചകൾക്കു മുമ്പ് കോഴിക്കോട് സൗത്ത് ബീച്ചിലും അഴുകിയ നിലയിൽ നീലത്തിമിംഗലത്തിന്റെ ജഡം അടിഞ്ഞിരുന്നു. തുടർച്ചയായി തിമിംഗലങ്ങൾ ചത്തുപൊങ്ങുന്നതിന്റെ കാരണങ്ങൾ സംബന്ധിച്ച് പഠനങ്ങൾ നടക്കുകയാണ്. ഇതിനിടെയാണ് വീണ്ടും ജഡം അടിഞ്ഞത്.






