
കടയ്ക്കൽ: നിലമേലിൽ വീണ്ടും മയക്കുമരുന്ന് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് നിലമേൽ പ്ലാച്ചിയോട് പ്രകാശ് നിവാസിൽ വൈശാഖ്, വലിയവഴി ഷംനാദ് മൻസിലിൽ ഷംനാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമേൽ മുളയക്കോണത്തു നിന്നാണ് ചടയമംഗലം പൊലീസ് മയക്കുമരുന്ന് പിടികൂടിയത്.
കൊല്ലം റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡിന്റെ നിർദേശാനുസരണം സ്പെഷൽ സ്ക്വാഡ് സബ് ഇൻസ്പെക്ടർ ജ്യോതിഷ് ചിറവൂർ, എസ്.ഐ മോനിഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സനൽകുമാർ, ഉദ്യോഗസ്ഥരായ ഉല്ലാസ്, വിഷ്ണുദാസ് എന്നിവരാണ് ഇവരെ പിടികൂടിയത്.
അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.







