
കൊച്ചിയിൽ ആംബർഗ്രീസുമായി രണ്ട് പേർ പിടിയിൽ. പാലക്കാട് സ്വദേശികളായ വിശാഖ് കെഎൻ, രാഹുൽ എൻ എന്നിരാണ് ഡിആർഐയുടെ പിടിയിലായത്.
ഇവരിൽ നിന്ന് 8.7 കിലോഗ്രാം ആംബർഗ്രിസ് കണ്ടെടുത്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. എവിടെ നിന്നാണ് ഇത് എത്തിച്ചതെന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്.






