
തുടയന്നൂർ സർവീസ് സഹകരണ ബാങ്കിന് നേതൃത്വത്തിൽ സഹകാരി സംഗമവും, വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.2023 ഒക്ടോബർ 26 ന് വൈകിട്ട് നാലുമണിക്ക് ചുണ്ട ബ്രാഞ്ച് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ജെ സി അനിൽ അധ്യക്ഷത വഹിച്ചു.

ബാങ്ക് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിആർ അജിരാജ് സ്വാഗതം പറഞ്ഞു. കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വക്കേറ്റ് ജി ലാലു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ, എസ് വിനോദ് കുമാർ അസിസ്റ്റന്റ് രജിസ്റ്റാർ (ജനറൽ )കൊട്ടാരക്കര, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ് ബുഹാരി,

സി പി ഐ എം ഏരിയ സെക്രട്ടറി എം നസീർ,കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീകുമാർ, ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് കുമാരി അമൃത, ജി എസ് പ്രിജിലാൽ, വി അജയകുമാർ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി അനിത എസ് നായർ നന്ദി പറഞ്ഞു.

സഹകാരി സംഗമത്തിന് പുറമേ പുതുവത്സര ജി ഡി എസ് (ചിട്ടി) ക്യാമ്പയിൻ ഉദ്ഘാടനം, സ്പെഷ്യൽ നിക്ഷേപ സമാഹരണ കുടിശ്ശിനിവാരണ ക്യാമ്പയിൻ ഉദ്ഘാടനം ആയിരം നിക്ഷേപകർക്ക് ATM കാർഡ് ക്യാമ്പയിൻ ഉദ്ഘാടനം എന്നിവയും നടന്നു.







