റൺവേയുടെ സുരക്ഷ ഉറപ്പുവരുത്താൻ ആധുനിക റബ്ബർ റിമൂവൽ മെഷീൻ തിരുവനന്തപുരം വിമാനത്താവളത്തിൽ കമ്മീഷൻ ചെയ്തു.പുതിയ റൺവേ റബ്ബർ ഡെപ്പോസിറ്റ് ആൻഡ് പെയിന്റ് റിമൂവൽ മെഷീൻ അപകടകരമായ വസ്തുക്കളും,പഴയ മാർക്കിങ്ങുകളും നീക്കാൻ ഉപയോഗിക്കും.
ലാൻഡിങ് സമയത്ത് 700 ഗ്രാം റബ്ബർ വരെ നിക്ഷേപിക്കപ്പെടുന്നു എന്നാണ് ട്രാൻസ്പോർട്ട് റിസർച്ച് ബോർഡിന്റെ കണക്ക് ഇത് റൺവെ യുടെ ഘർഷണ ശേഷി കുറയ്ക്കും ഇത് ലാൻഡിങ് സമയത്തെ ബ്രേക്കിംഗ് ഉൾപ്പെടെയുള്ളവയെ ബാധിക്കും.റൺവേ ഉപയോഗിക്കുന്നതിന് ആനുപാതികമായി നിശ്ചിത ഇടവേളകളിൽ ഈ റബ്ബർ അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്ന് വ്യോമയാന ഡയറക്ടർ ജനറലിന്റെ മാർഗ്ഗ നിർദ്ദേശമുണ്ട്, എയർപോർട്ട് അതോറിറ്റിയുടെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് മെഷീൻ എത്തിച്ചാണ് ഇതുവരെ ഈ ദൗത്യം നിർവഹിച്ചിരുന്നത് വെള്ളം മാത്രം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ പുതിയ മെഷീൻ പരിസ്ഥിതി സൗഹൃദവുമാണ് പത്തുമണിക്കൂറിൽ റൺവേയുടെ ഘർഷണ ശേഷി പൂർണ്ണമായും പുനസ്ഥാപിക്കാൻ ആകും.