
തിരുവനന്തപുരത്ത് പൊലീസ് ജീപ്പ് അപകടത്തിൽപെട്ട് ഒരു പൊലീസുകാരൻ മരിച്ചു. പാളയം എ കെ ജി സെന്ററിന് മുന്നിലാണ് അപകടം. കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്.
അപകടത്തിൽ എസ് ഐ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹൈവേയിൽ നിന്നും ഇന്ധനം നിറയ്ക്കാൻ എത്തുമ്പോഴാണ് അപകടം ഉണ്ടായത്.
ഇന്ന് പുലർച്ചെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ അജയകുമാര്‍ പുറത്തേക്ക് തെറിച്ച് വീഴുകയും തല റോഡിയിൽ ഇടിക്കുകയുമായിരുന്നു.
ജീപ്പിലുണ്ടായിരുന്ന എസ് ഐ വിജയകുമാർ, ഡ്രൈവർ അഖിൽ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച അജയകുമാർ നെയ്യാറ്റിൻകര അമരവിള സ്വദേശിയാണ്
