
കടയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ കേരളോത്സവം 2023 ഒക്ടോബർ 7ന് പഞ്ചായത്ത് സ്റ്റേഡിയത്തിൽ തുടക്കമാകും, ഒഴിവുദിവസങ്ങളായ ഒക്ടോബർ 7,8,14,15 എന്നീ ദിവസങ്ങളിലായി കടയ്ക്കൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വച്ച് സംഘടിപ്പിക്കും, ഗെയിംസ്, സ്പോർട്സ്, ആർട്സ് എന്നിവയായി തിരിച്ചാകും മത്സരങ്ങൾ നടക്കുന്നത്

03-10-2023 വൈകുന്നേരം 4 മണിയ്ക്ക് കടയ്ക്കൽ പഞ്ചായത്ത് കോൺഫറൻസ്, ഹാളിൽ നടന്ന സംഘാടക സമിതി യോഗം പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ശ്രീജ അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണുകുമാരൻ നായർ സ്വാഗതം പറഞ്ഞു,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എം മാധുരി,

പഞ്ചായത്ത് മെമ്പർമാരായ കടയിൽ സലിം, സി പി സുരേഷ്, ജെ എം മർഫി, പ്രീതൻ ഗോപി, സുഷമ, സബിത ഡി എസ്, എ ശ്യാമ, സി ആർ ലൗലി, പ്രീജ മുരളി, ഷാനി എസ് എസ് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബൈജു,

വിവിധ ക്ലബുകളിൽ നിന്നും, വായന ശാലകളിൽ നിന്നും എത്തിയ കായിക പ്രേമികൾ,ആർ ദീപു, നിഷാദ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

സമാപന സമ്മേളനത്തിൽ വച്ച് ക്ലബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു, കേരളോത്സവം വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു








