
കല്ലറ: വീടിന്റെ കതകിന് തീയിട്ട് കവർച്ച ,അഞ്ച് പവന്റെ സ്വർണാഭരണങ്ങളും, പതിനായിരം രൂപയും മറ്റു സാധനങ്ങളും മോഷണം പോയി കല്ലറ മീതൂർ പാലാഴിയിൽ ഗിരീഷിന്റെ വീട്ടിൽ നിന്നാണ് പണവും സ്വർണാഭരണങ്ങളും നഷ്ടമായത് പൂജാ അവധിയായതിനാൽ വീട്ടുകാർ ശനിയാഴ്ച വിനോദയാത്രയ്ക്ക് പോയിരുന്നു തിങ്കളാഴ്ച മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്
വീടിന്റെ അടുക്കള വശത്തെ വാതിൽ കത്തിച്ചു പൊളിച്ച ശേഷമാണ് മോഷ്ടാക്കൾ അകത്തു കയറിയത് കിടപ്പുമുറിയിലെ അലമാര പൊളിച്ചാണ് സ്വർണ്ണവും പണവും കവർന്നത് പാങ്ങോട് പോലീസിൽ പരാതി നൽകി സി ഐ ഷാനിഫിന്റെ നേതൃത്വത്തിലുള്ള സംഘവും, വിരളടയാള വിദഗ്ധരും,ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി






