ഇട്ടിവ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം അടുത്ത വർഷം പൂർത്തീകരിക്കും.ഇട്ടിവ പഞ്ചായത്തിന്റെ വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു സ്വന്തമായൊരു ഓഫീസ് കെട്ടിടം.കാലപഴക്കംചെന്ന പഴയകെട്ടിടം പൊളിച്ചുമാറ്റി അവിടെ തന്നെ ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ട് നിലയുള്ള ഓഫീസ് സമുച്ചയമാണ് വിഭാവനം ചെയ്തിട്ടുള്ളത്.
ഇതിന്റെ പണികൾ വേഗതയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് ഭരണ സമിതിയുടെ ദൈനംദിന മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ.ഇരു നിലകളുടെയും കോൺക്രീറ്റ് അടക്കമുള്ള പണികൾ പൂർത്തീകരിച്ചു.
വ്യക്തമായ കാഴ്ചപ്പാടോടെ ഏതാണ്ട് ഒരു വർഷമെന്ന ചുരുങ്ങിയ കാലത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ചുകൊണ്ട് ഇട്ടിവ പഞ്ചായത്തിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുകയാണ് പഞ്ചായത്ത് പ്രസിഡന്റ് സി അമൃതയുടെ നേതൃത്വത്തിലുള്ള ഭരണ സമിതി.
2023 ഏപ്രിൽ 7 വെള്ളിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക് വയ്യാനം ജംഗ്ഷനിൽ വച്ച് നടന്ന യോഗത്തിൽ ബഹു. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് നിർമ്മാണോദ്‌ഘാടനം നിർവ്വഹിച്ചത്
റിപ്പോർട്ട്
സുജീഷ് ലാൽ കടയ്ക്കൽ