
മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ (86)അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി കഴിഞ്ഞ നാല് മാസമായി ചികിത്സയിലായിരുന്നു.
സിപിഎം സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് മുന്‍ അംഗമാണ്. മൂന്ന് തവണ നിയമസഭാംഗമായി. 1987, 1996, 2006 കാലത്താണ് ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്ന് എം.എല്‍.എയായത്. 1979ല്‍ ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.
കയര്‍ തൊഴിലാളി മേഖലയായിരുന്നു ആനത്തലവട്ടത്തിന്റെ തട്ടകം. കയര്‍ തൊഴിലാളികളെ സംഘടിപ്പിച്ചാണ് ട്രേഡ് യൂണിയന്‍ നേതൃത്വത്തിലേക്ക് എത്തിയത്. കയര്‍ മേഖലയിലെ ചൂഷണത്തിനെതിരായ സമരങ്ങള്‍ നയിച്ചു.
2016-21 കാലത്ത് കയര്‍ അപക്‌സ് ബോഡി അദ്ധ്യക്ഷനായിരുന്നു.
ആനത്തലവട്ടം ആനന്ദന്റെ ഭൗതിക ശരീരം ഇന്ന് ചിറയിൻകീഴ് അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടു പോകും.
നാളെ 11 മണി മുതൽ എകെജി സെൻ്ററിലും 2 മണി മുതൽ സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫിസിലും പൊതുദർശനം ഉണ്ടാകും. വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ശന്തികവാടത്തിൽ സംസ്കാരം.
