
സഹോദരിയെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി. റിട്ടയേർഡ് കെഎസ്ഇബി ജീവനക്കാരിയായ വിജയമ്മയെ ആണ് കൊലപ്പെടുത്തിയത്. സഹോദരനായ സുരേഷാണ് ഇവരെ കുത്തിക്കൊലപ്പെടുത്തിയത്.
തിരുവനന്തപുരം കുമാരപുരത്ത് ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് സുരേഷെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ മുൻപ് പലവട്ടം പൊലീസ് തന്നെ ഇടപെട്ട് മാനസികാരോഗ്യ കേന്ദ്രത്തിലടക്കം ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നു. യാതൊരു പ്രകോപനമില്ലാതെയായിരുന്നു ആക്രമണം നടത്തിയതെന്നാണ് വിവരം. കുത്തേറ്റ വിജയമ്മയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
