
ആധാർ ഓതന്റിക്കേഷനിലുണ്ടായ തകരാറുകാരണം ഇന്ന് (ഒക്ടോബർ 31) നാലുമണിമുതൽ റേഷൻ വിതരണത്തിൽ തടസം നേരിട്ടിരുന്നു. പ്രശ്നം ഭാഗീകമായി പരിഹരിച്ചിരുന്നെങ്കിലും വിതരണത്തിൽ വേഗതക്കുറവ് അനുഭവപ്പെട്ട സാഹചര്യത്തിൽ ഒക്ടോബർ മാസത്തെ റേഷൻ വിതരണം നവംബർ 1, 2 തീയതികളിലേക്ക് കൂടി നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.






