സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട പൊലിസുകാരൻ മദ്യലഹരിയിൽ പോലീസ് ജീപ്പ് അടിച്ച് തകർത്തു. കാവുമ്പായി നെടുങ്ങോം ഐച്ചേരിയിലെ ടിവി പ്രദീപ്(47)ആണ് സ്റ്റേഷനിൽ പരാക്രമം നടത്തിയത്. പോലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തു

കയും പൊലിസ് വാഹനം തകര്‍ക്കുകയും ചെയ്തത ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.തളിപറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.

തിങ്കളാഴ്ച്ച വൈകുന്നേരം ആറുമണിയോടെ തളിപ്പറമ്പ് പൊലിസ് സ്‌റ്റേഷനിലെത്തിയാണ് ഇയാള്‍ അതിക്രമം കാണിച്ചത്. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ സ്ത്രീയുമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാര്‍ സംസാരിക്കുന്നതിനിടെ മദ്യ ലഹരിയില്‍ സ്റ്റേഷനിലെത്തിയ പ്രതി പോലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട പോലീസ് ജീപ്പിന്റെ ഗ്ലാസ് ചവിട്ടി തകര്‍ക്കുകയും ചെയ്യുകയായിരുന്നു. സ്റ്റേഷന്‍ എസ് എച്ച് ഒ യുടെ പരാതിയില്‍ കേസെടുത്ത പൊലിസ് ഇയാളെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

2023- ജനുവരി 28-ന് കാഞ്ഞങ്ങാട് സൗത്തില്‍ സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്ത് മദ്യലഹരിയില്‍ കയറി അതിക്രമം കാണിച്ചതിനും കണ്ണൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ കയറി വനിതാ പൊലിസിനോട് അപമര്യാദയായി പെരുമാറിയതിനും ഉള്‍പ്പെടെ ആറു കേസുകളില്‍ പ്രതിയായ ഇയാളെ പോലീസ് സേനയില്‍ നിന്നും ഇക്കഴിഞ്ഞ ആഗസ്ത് 9നാണ് സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടത്. കണ്ണൂര്‍ എ. ആര്‍ ക്യാംപിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫീസറായിരുന്ന പ്രദീപനെ വകുപ്പുതല അന്വേഷണം നടത്തിയാണ് പൊലിസ് സേനയ്ക്കു മാനക്കേടും തലവേദനയുമുണ്ടാക്കിയതിന് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്.

error: Content is protected !!