
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് വനിതകളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഐ.ടി സ്റ്റാഫ് (ഒരൊഴിവ്), മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ (രണ്ടൊഴിവ്) എന്നീ തസ്തികളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഐ.ടി സ്റ്റാഫ് തസ്തികയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ, ബിരുദം, ഡാറ്റാ മാനേജ്മെന്റ് ഡെസ്‌ക് ടോപ്പ് പ്രോസസിംഗ്, വെബ്ഡിസൈനിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നീ മേഖലകളില്‍ സര്‍ക്കാര്‍ / അര്‍ദ്ധസര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മൂന്നുവര്‍ഷത്തെ സേവന പരിചയം എന്നീ യോഗ്യതകള്‍ വേണം. 25,000 രൂപ ഹോണറേറിയം ലഭിക്കും. 18-25 വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
എഴുത്തും വായനയും അറിയാവുന്നവരും ഹോസ്റ്റല്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റന്‍ഡര്‍ എന്നീ തസ്തികയില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കാം. 12,000 രൂപ പ്രതിമാസം ഹോണറേറിയം ലഭിക്കും. 25നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2344245






