കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള നവരാത്രി പുരസ്ക്കാരം പ്രശസ്ത ഗ്രാഫിക് ഡിസൈനർ സുജിത് കടയ്ക്കലിന് സമ്മാനിച്ചു.
നവരാത്രി ആഘോഷത്തിന്റെ സമാപന ദിവസമായ 24-10-2023 ചൊവ്വാഴ്ച വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ വച്ച് കേരള മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പുരസ്‌കാരം സമ്മാനിച്ചു.
നവരാത്രി ആഘോഷ സമിതി പ്രസിഡന്റ് ബി രാജൻ അധ്യക്ഷത വഹിച്ചു, എക്‌സി അംഗം എം എസ് സജീവ് കുമാർ സ്വാഗതം പറഞ്ഞു.
കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ,
നവരാത്രി പുരസ്‌കാര ജേതാവ് സുജിത് കടയ്ക്കൽ, കടയ്ക്കൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വികാസ്, ആഘോഷ സമിതി രക്ഷാധികാരി എൻ മുരളീധരൻ പിള്ള, ജി രാജീവ്, പി ആർ സുരേന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു,
പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ആർ സി സുരേഷ് നന്ദി പറഞ്ഞു.
ഗ്രാഫിക് ഡിസ്സൈനർ രംഗത്ത് ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന സുജിത് കടയ്ക്കലിനെ ഒത്തിരി പുരസ്‌ക്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്.
ഗോവ ആതിഥ്യമരുളുന്ന 53-ാമത് International Film Festival of India (IFFI 2022) യുടെ ഭാഗമായി, National Film Development Corporation (NFDC) അഖിലേന്ത്യാ തലത്തില്‍ സത്യജിത് റായ് Film Poster Design Contest സംഘടിപ്പിച്ചിരുന്നു. സുജിത്ത് കടയ്ക്കൽ തയാറാക്കിയ പോസ്റ്ററിന് ‘CERTIFICATE OF APPRECIATION’ ലഭിച്ചു.
2022 നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ വച്ച് നടന്ന INTERNATIONAL FILM FESTIVAL വേദിയിൽ ഈ പോസ്റ്റർ പ്രദര്‍ശിപ്പിച്ചിരുന്നു.
മനോരമ ചാനൽ സംഘടിപ്പിച്ച പോസ്റ്റർ മത്സരത്തിൽ രണ്ട് തവണ സംസ്ഥാന അവാർഡ് സുജിത്തിന് ലഭിച്ചിരുന്നു.
ചടയമംഗലത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി J Chinchu Rani യ്ക്കായി ചെയ്ത പോസ്റ്ററാണ് അവാർഡിനർഹമാക്കിയത്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും സുജിത്തിന്റെ ഡിസൈനുകൾ ഏറെ പ്രശംസ നേടിയിരുന്നു.