17-10-2023 ൽ കടയ്ക്കൽ ഗവ. യു പി എസ് കടയ്ക്കൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനത്തോടാനുബന്ധിച്ചാണ് മില്ലറ്റ് ഫുഡ്‌ ഫെസ്റ്റ് സംഘടിപ്പിച്ചത്. ഇതിന്റെ ഉദ്ഘാടനം കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണു കുമാരൻ നായർ ഉദ്ഘാടനം ചെയ്തു.

കുട്ടികൾ ചെറു ധാന്യങ്ങൾ കൊണ്ട് വ്യത്യസ്തയാർന്ന വിഭവങ്ങളാണ് ഒരുക്കിയത്. മില്ലറ്റ് വർഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചടയമംഗലം AEO ആർ ബിജു ക്ലാസ് എടുത്തു.

സ്കൂൾ PTA പ്രസിഡന്റ്‌ സി ദീപു,ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ, വാർഡ് മെമ്പർ ജെ എം മർഫി ചെയർമാൻ കെ എം മാധുരി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വേണു, സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പി പ്രതാപൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എസ് ഷജി,സുധിൻൻ കടക്കൽ,പഞ്ചായത്ത് മെമ്പർമാരായ ആർ സി സുരേഷ്,പ്രീതൻ ഗോപി, കടയിൽ സലിം,

അനന്തലക്ഷ്മി,ലൗലി സി ആർ,സബിത ഡി എസ്, സുഷമ്മ ജി,അരുൺ കെ എസ്,പ്രീജ മുരളി, റീന എസ്, ഷാനി എസ് എസ്, ശ്യാമ എ, ബാബു വി,വിദ്യാ കിരണം ജില്ലാ കോഡിനേറ്റർ കിഷോർ കൊച്ചയം, കടയ്ക്കൽ അഗ്രികൾച്ചർ ഓഫീസർ ശ്രീജിത്ത് കുമാർ വി സി,BRC കോഡിനേറ്റർ രാജേഷ് ആർ, Lsgd എൻജിനീയർ രാജൻ എം ജി, വി സുബലാൽ ആദർശ് എ താജുദ്ദീൻ ഷാനിസ എന്നിവർ സംസാരിച്ചു.

2023 വർഷം അന്താരാഷ്ട്ര ചെറു ധാന്യവർഷമായി ലോകമെങ്ങും ആചരിക്കുകയാണ്. ഇക്കാര്യത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ശുപാർശ ലോകം അംഗീകരിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യ കാർഷിക സംഘടനയാണ് (FAO) അന്താരാഷ്ട്ര തലത്തിൽ പരിപാടികൾ ഏകോപിപ്പിക്കുന്നത്. ഭാവിയുടെ ഭക്ഷണമെന്നാണ് മില്ലറ്റിനെ അവർ വിശേഷിപ്പിക്കുന്നത് .

പുല്ല് വർഗത്തിൽപ്പെട്ട ധാന്യ വിളകളായ മില്ലറ്റുകൾ പുരാതന കാലങ്ങളിൽ പക്ഷികൾക്കും മൃഗങ്ങൾക്കുമുളള ഭക്ഷണമായിട്ടാണ് ഉപയോഗിച്ച് വന്നിരുന്നത്. പിന്നീടാണ് ഇവയുടെ പോഷക ഗുണം മനസ്സിലാക്കി മനുഷ്യന്റെ ആഹാരമാക്കാൻ തുടങ്ങിയത്. ലോകത്തിന്റെ പ്രമേഹ തലസ്ഥാനമായാണ് ഇന്ത്യ അറിയപ്പെടുന്നത്.

നിത്യഭക്ഷണത്തിൽ മില്ലറ്റുകളുടെ അളവ് കൂട്ടുന്നത് ഡയബറ്റിസിനെ ചെറുക്കുന്നതിന് സഹായിക്കും. ഒപ്പം ധാരാളം ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനും. കുറേക്കാലങ്ങളോളം പാവപ്പെട്ടവരുടെ ഭക്ഷണമായും ഇപ്പോൾ സൂപ്പർ ഫുഡ് ആയും മാറിയിട്ടുള്ള ചെറുധാന്യങ്ങൾ ലോകത്താകെ ഭക്ഷ്യ സുരക്ഷയും പോഷകസമൃദ്ധിയും നൽകാൻ കഴിയുന്നവയായി മാറിയിരിക്കുന്നു

.ചെറുധാന്യങ്ങളുടെ പ്രാധാന്യവും പോഷക ഗുണങ്ങളും സമൂഹത്തിലേക്ക് എത്താൻ വേണ്ടിയാണ് സ്കൂളുകൾ ഇങ്ങനെയുള്ള ഫുഡ്‌ ഫെസ്റ്റുകൾ സംഘടിപ്പിച്ച് വരുന്നത്.

error: Content is protected !!