
ഇരവിപുരം: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ പൊലീസ് പിടിയിൽ. ഉമയനല്ലൂർ വടക്കുംകര കിഴക്കേച്ചേരി സജീന മൻസിലിൽ സജീർ(41) ആണ് പിടിയിലായത്.ഭാര്യ ജോലിക്ക് പോയില്ല എന്ന് പറഞ്ഞായിരുന്നു ഭർത്താവ് ആക്രമണം നടത്തിയത്. അടുക്കളയിലിരുന്ന ഗ്യാസ് അടുപ്പ് എടുത്തെറിയുകയും കത്തികൊണ്ട് വെട്ടുകയുമായിരുന്നു.ആക്രമണത്തിൽ മുഖത്ത് ആഴത്തിൽ പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. കൊട്ടിയം ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐ വിൽസൺ, സി.പി.ഒ അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.





