
കുടുംബശ്രീ അംഗങ്ങൾ വീണ്ടും പഠിതാക്കളായി സ്കൂളിലേക്ക്. വർഷങ്ങൾക്കുമുമ്പ് പടിയിറങ്ങിയ സ്കൂളിലേക്ക് പഴയ ഓർമകളുമായി അവർ തിരികെയെത്തി . വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കുന്ന ‘തിരികെ സ്കൂളിൽ’ പ്രചാരണത്തിന്റെ ഭാഗമായാണിത്.

സംസ്ഥാനതലത്തിൽ 46 ലക്ഷം കുടുംബശ്രീ വനിതകൾ പഠിതാക്കളായി വിദ്യാലയങ്ങളിലെത്തുന്ന പദ്ധതിയാണ് ‘തിരികെ സ്കൂളിൽ’. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 10 വരെയാണ് പ്രചാരണം. ഓരോ സിഡിഎസിനും കീഴിലുള്ള വിദ്യാലയങ്ങളിലാണ് ക്ലാസുകൾ.

അയല്‍ക്കൂട്ടങ്ങളിലെ സൂക്ഷ്മ സാമ്പത്തിക ഉപജീവനം ശക്തിപ്പെടുത്തുക, ഡിജിറ്റല്‍ സാങ്കേതികവിദ്യയിൽ അവബോധമുണ്ടാക്കുക, സ്ത്രീപദവി ഉയര്‍ത്താനുതകുന്ന കാഴ്ചപ്പാട് സൃഷ്ടിക്കുക എന്നിവയും ലക്ഷ്യമിടുന്നു.

അവധിദിനങ്ങളിൽ രാവിലെ 9.30 മുതൽ 4.30 വരെയാണ് ക്ലാസ്. 9.30ന് അസംബ്ലിയിൽ കുടുംബശ്രീയുടെ മുദ്രാഗീതം ആലപിച്ചു ശേഷം ക്ലാസുകൾ തുടങ്ങും.

സംഘാടനശക്തി അനുഭവ പാഠങ്ങൾ, അയൽക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്മ- ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം- ആശയങ്ങൾ പദ്ധതികൾ, ഡിജിറ്റൽ കാലം എന്നിവയാണ് പാഠ്യ വിഷയങ്ങൾ. ഒരോന്നും അഞ്ചു പാഠങ്ങളായി തിരിച്ചാണ് പരിശീലനം.

എല്ലാവരും ഒരുമിച്ചിരുന്നാകും ഉച്ചഭക്ഷണം. കലാപരിപാടികളും നടത്തും. ജില്ലയിലെ 29,000 അയൽക്കൂട്ടങ്ങളിലെ നാലു ലക്ഷത്തോളം അംഗങ്ങളും പഠനപ്രക്രിയയിൽ പങ്കെടുക്കും

കടയ്ക്കൽ പഞ്ചായത്ത് തല ഉദ്‌ഘാടനവും, ഫ്ലാഗ് ഓഫും കടയ്ക്കൽ VHSS ൽബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ നിർവ്വഹിച്ചു. കടയ്ക്കൽ സി ഡി എസ് ചെയർപേഴ്സൺ രാജേശ്വരി അധ്യക്ഷത വഹിച്ചു,

വൈസ് ചെയർപേഴ്സൺ ഇന്ദിരാഭായി സ്വാഗതം പറഞ്ഞു,വൈസ് പ്രസിഡന്റ് ആർ ശ്രീജ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ വേണുകുമാരൻ നായർ, കെ എം മാധുരി, പഞ്ചായത്ത് മെമ്പർമാരായ സബിത, സുഷമ്മ,

സ്കൂൾ പി ടി എ പ്രസിഡന്റ് അഡ്വ ടി ആർ തങ്കരാജ്,സ്കൂൾ ഹെഡ്മാസ്റ്റർ വിജയകുമാർ, ബ്ലോക്ക് റിസോർസ് പേഴ്സൺ ശ്രീജ അനിൽ, പഞ്ചായത്ത് RP മാരായ ജ്യോത്സ്ന, ഇന്ദിര, ശ്യാമള സോമരാജൻ, പ്രഭ, തംബുരു, ശോഭ,കാഞ്ചന, ആർഷ, ആതിര, രശ്മി എന്നിവർ പങ്കെടുത്തു.

കടയ്ക്കൽ പഞ്ചായത്തിലെ ചിങ്ങേലി, മുകുന്നേരി,പലയ്ക്കൽ, പുല്ലുപണ എന്നീ വ
വാർഡുകളിൽ നിന്നുള്ള അംഗങ്ങളാണ് ഇന്നത്തെ ക്ലാസ്സിൽ പങ്കെടുക്കുന്നത്,15 ക്ലാസ്സിലായാണ് ഇന്നത്തെ ക്ലാസ്സ് സംഘടിപ്പിച്ചിട്ടുള്ളത്.

റിപ്പോർട്ട്
സജീഷ് ലാൽ








