
കൊല്ലം കെ.എസ്.ആര്‍.ടി.സി യൂണിറ്റിന്റെ ബഡ്ജറ്റ് ടൂറിസം ഉല്ലാസയാത്ര 300 ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി. ഇതുവരെ 295 ട്രിപ്പുകളില്‍ നിന്നായി 11,800 പേര്‍ വിവിധ ഇടങ്ങളില്‍ കൊല്ലം ഡിപ്പോയില്‍ നിന്നും ഉല്ലാസയാത്ര ചെയ്തു. കുറഞ്ഞ ചിലവില്‍ വിനോദസഞ്ചാര തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമാണ് കെ.എസ്.ആര്‍.ടി.സി ഒരുക്കിയത്. തുടര്‍ന്നും ബഡ്ജറ്റ് ടൂറിസം യാത്രകള്‍ ഇടതടവില്ലാതെ നടത്തുകയാണ് കോര്‍പറേഷന്‍.
ഒക്ടോബര്‍ 22ന് മൂന്നാര്‍, ഗവി, കുംഭാവരുട്ടി എന്നിവടങ്ങളാണ് ഡിപ്പോയില്‍ നിന്നും ഒരുക്കിയിട്ടുള്ളത്. ഒക്ടോബര്‍ എട്ടിന് കോന്നി-കുംഭാവരുട്ടി, 12ന് ഗവി, 14ന് വാഗമണ്‍-ഗവി, 15ന് പൊൻമുടി, 22ന് ഗവി-മൂന്നാര്‍, കോന്നി-കുംഭാവരുട്ടി, 23ന് കന്യാകുമാരി-വാഗമണ്‍, 24ന് അമ്പനാട്, 25ന് ഗവി, 29ന് ആഴിമല-ഗവി-പൊൻമുടി എന്നിങ്ങനെയാണ് ട്രിപ്പുകള്‍. കൂടുതൽ വിവരങ്ങൾക്ക്: 9747969768, 9496110124






