
കേരളത്തിന്റെ സമസ്ത നേട്ടങ്ങളും കലയുമൊക്കെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന് നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ‘കേരളീയം 2023’ പരിപാടിയുടെ പ്രചരണാർത്ഥം കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ഓപ്പൺ ഡെക്ക് ഡബിൾ-ഡെക്കർ യാത്ര സംഘടിപ്പിക്കുന്നു. ഒക്ടോബർ 14, 15 തീയതികളിലാണ് നഗരക്കാഴ്ചകൾ കാണുന്നതിന് അവസരമൊരുക്കി ഡബിൾ ഡക്കർ ബസിൽ വിനോദ യാത്ര സംഘടിപ്പിക്കുന്നത്. കിഴക്കേകോട്ട കെ.എസ്.ആർ.ടി.സി ഡിപ്പോ, സ്റ്റാച്ച്യൂ, മ്യൂസിയം, വെള്ളയമ്പലം, എയർപോർട്ട്, ശംഖുംമുഖം ബീച്ച്, ലുലു മാൾ റൂട്ടിലായിരിക്കും യാത്ര. വൈകുന്നേരം 04:30ന് ആരംഭിച്ച് രാത്രി 9:30 വരെയായിരിക്കും യാത്ര. ടിക്കറ്റ് ബുക്കിങ്ങിന് 9188619378 നമ്പരിലേക്ക് വാട്ട്സാപ്പ് സന്ദേശമയയ്ക്കണം






