കടയ്ക്കൽ SHM എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് സമാപിച്ച ചടയമംഗലം സബ്ജില്ലാ കായികമേളയിൽ സബ്ജൂനിയർ,ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് സബ്ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നേടി.

ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ ശ്രീ ചന്ദ്രബാബു സാറിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ചിട്ടയായ പരിശീലനവും ഇതിന് അധ്യാപകരും പി ടി എയും പൊതുസമൂഹവും നൽകുന്ന പിന്തുണയുമാണ് ഈ വിജയത്തിലേക്ക് സ്കൂളിനെ നയിച്ചത്. ചടയമംഗലം സബ് ജില്ലയിലെ ഏറ്റവും വലിയ സ്കൂൾ ഗ്രൗണ്ട് ഈ സ്കൂളിലാണുള്ളത് എന്നതും ഈ വിജയത്തിന് കാരണമാണ്

error: Content is protected !!