
06-10-2023 ൽ സ്കൂളിലെ പുളിമരച്ചോട്ടിൽ സംഘടിപ്പിച്ച പ്രതിഭ സംഗമം ISRO സൈന്റിസ്റ്റ് സ്മിത കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി റ്റി എ പ്രസിഡന്റ് അഡ്വ റ്റി ആർ തങ്കരാജ് അധ്യക്ഷത വഹിച്ചു, സ്കൂൾ പ്രിൻസിപ്പാൾ എ നജീം സ്വാഗതം പറഞ്ഞു.മികവ് റിപ്പോർട്ട് HM റ്റി.വിജയകുമാർ അവതരിപ്പിച്ചു

പ്ലസ് ടു ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്കുള്ള മൊമെന്റോ നൽകലും അനുമോദാനവും ബാലവകാശ കമ്മീഷൻ മുൻ അംഗം റെനി ആന്റണി നിർവ്വഹിച്ചു ,SSLC ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്കുള്ള മൊമെന്റോ നൽകലും അനുമോദാനവും കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ വി മിഥുൻ നിർവ്വഹിച്ചു..

സംസ്ഥാന കാലോത്സവം, സ്പോർട്സ്, വിവിധ കലാ മേളകൾ എന്നിവയിലെ വിജയികളെ സ്കൂൾ പി റ്റി എ പ്രസിഡന്റ് അഡ്വ റ്റി ആർ തങ്കരാജ് അനുമോദിച്ചു.

ചടങ്ങിൽ VHSC പ്രിൻസിപ്പാൾ എസ് റജീന, SMC ചെയർമാൻ എസ് വികാസ്, MPTA പ്രസിഡന്റ് എസ് പ്രിയ, പി റ്റി എ വൈസ് പ്രസിഡന്റ് പി മനോജ്, ഡെപ്യുട്ടി എച്ച് എം വി വിനിതകുമാരി, സ്റ്റാഫ് കൗൺസിൽ ജോയിന്റ് സെക്രട്ടറിമാരായ ഡി നസിം, സജു എം എന്നിവർ ആശംസകൾ അറിയിച്ചു സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ ഷിയാസ്ഖാൻ നന്ദി പറഞ്ഞു.

2023 ലെ SSLC പരീക്ഷയിൽ 174 ഫുൾ എ പ്ലസ് സ്വന്തമാക്കിക്കൊണ്ട് ഈ സർക്കാർ വിദ്യാലയം കേരളത്തിൽ ഒന്നാം സ്ഥാനത്ത് എത്തി നിൽക്കുന്നു. പ്ലസ് ടു പരീക്ഷയിലും 40 എ പ്ലസ് വാങ്ങി കൊല്ലം ജില്ലയിൽ വിജയ ശതമാനത്തിൽ ഒന്നാം സ്ഥാനത്താണ്, അതുപോലെ VHSC പരീക്ഷയിലും 100 ശതമാനം വിജയത്തിലെത്താൻ ഈ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്.






