പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഹൈടെക് ആക്കി മാറ്റുന്നതിനുള്ള പദ്ധതികളിൽ കടയ്ക്കൽ ഗവ. യു പി സ്കൂൾ കൂടി ഉൾപ്പെട്ടിരിക്കുന്നു ഇതിന്റെ ഭാഗമായി കിഫ്‌ബി പദ്ധതിയിലൂടെ ലഭ്യമാകുന്ന 3 കോടി 90 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2023 ഒക്ടോബർ 17 ചൊവ്വാഴ്ച 11.30 ന് കേരള ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.
ഈ അവസരത്തിൽ പഞ്ചായത്തിൽ നിന്നും അനുവദിച്ചിട്ടുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം, ഉപജില്ല പച്ചക്കറി കൃഷി ഉദ്ഘാടനം, മിലറ്റ് ഭഷ്യ മേള എന്നിവയും സംഘടിപ്പിച്ചു.
ചടങ്ങിൽ പി ടി എ പ്രസിഡന്റ് സി ദീപു അധ്യക്ഷനായിരുന്നു, വാർഡ് മെമ്പർ ജെ എം മർഫി സ്വാഗതം പറഞ്ഞു, സ്കൂൾ എച്ച് എം എം എച്ച് ഹുമാംഷ റിപ്പോർട്ട് അവതരിപ്പിച്ചു. പദ്ധതി വിശദീകരണം ഡോക്ടർ കെ എം എബ്രഹാം ഐ എ എസ് നടത്തി.
പുതിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരനും, പഞ്ചായത്തിൽ നിന്ന് അനുവദിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, സമ്പൂർണ്ണ അടുക്കള കൃഷിത്തോട്ടം ഉദ്ഘാടനം അഡ്വക്കേറ്റ് സാം ഡാനിയൽ ജില്ലാ പഞ്ചായത്ത് മെമ്പർ,
പച്ചക്കറി വിത്ത് വിതരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ ശ്രീജ, മികച്ച കർഷകരെ ആദരിക്കലും കുട്ടികർഷകനെ ആദരിക്കലും കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ,ഉപജില്ലാതലത്തിലെ മികച്ച PTR അവാർഡ് വിതരണം ചടയമംഗലം AEO ബിജു ആർ, നൂൺ മീൽ പദ്ധതി വിശദീകരണം നൂൺ മീൽ ഓഫിസർ എ ഷാനവാസ്,
മില്ലറ്റ് ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി വേണു കുമാരൻ നായർ, പൂർവ്വ വിദ്യാർത്ഥി വാട്സ്ആപ്പ് കൂട്ടായ്മ കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഡോക്ടർ വി മിഥുൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ആശംസകൾ അറിയിച്ചുകൊണ്ട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം മാധുരി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വേണു, സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പി പ്രതാപൻ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എസ് ഷജി,സുധിൻൻ കടക്കൽ,പഞ്ചായത്ത് മെമ്പർമാരായ ആർ സി സുരേഷ്,പ്രീതൻ ഗോപി, കടയിൽ സലിം, അനന്തലക്ഷ്മി,ലൗലി സി ആർ,സബിത ഡി എസ്, സുഷമ്മ ജി,അരുൺ കെ എസ്,
പ്രീജ മുരളി, റീന എസ്, ഷാനി എസ് എസ്, ശ്യാമ എ, ബാബു വി,വിദ്യാ കിരണം ജില്ലാ കോഡിനേറ്റർ കിഷോർ കൊച്ചയം,
കടയ്ക്കൽ അഗ്രികൾച്ചർ ഓഫീസർ ശ്രീജിത്ത് കുമാർ വി സി,BRC കോഡിനേറ്റർ രാജേഷ് ആർ, Lsgd എൻജിനീയർ രാജൻ എം ജി, വി സുബലാൽ ആദർശ് എ താജുദ്ദീൻ ഷാനിസ എന്നിവർ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി സെലിൻ ജോസഫ് നന്ദി പറഞ്ഞു