
ഇട്ടിവ ഗ്രാമപഞ്ചായത്തിലെ ലൈഫ് 2020 ലിസ്റ്റിൽപ്പെട്ട പട്ടികജാതി ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണം പൂർത്തീകരിച്ച് 40 വീടുകളുടെ താക്കോൽദാനവും പുതിയതായി ജനറൽ ജനറൽ വിഭാഗത്തിലെ 40 ആളുകൾക്ക് വീട് അനുവദിച്ചതിന്റെ ഒന്നാം ഗഡു വിതരണവും നടന്നു. ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഇതുവരെ 398 വീടുകളാണ് ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച് നൽകിയിട്ടുള്ളത്.

2023-24 വാർഷിക പദ്ധതികളുടെ നിർവഹണ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി സി അമൃത നിർവഹിച്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ഗിരിജമ്മ അധ്യക്ഷത.വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി ബൈജു,

ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബി എസ് സോളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റ്റി സി പ്രദീപ്,ഷൂജ ഉള്‍മുക്ക്, കെ ലളിതമ്മ, ബിന്ദു അശോകൻ,അനിത കുമാരി,കെ ശ്രീദേവി, ഷീജ, ഷെഫീഖ്, ജനപ്രതിനിധികൾ നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.







