
ഹരിപ്പാട് കാർത്തികപ്പള്ളി ചേപ്പാട് വ്യാജമദ്യ നിർമാണ കേന്ദ്രം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് കണ്ടെത്തി. വ്യാജ മദ്യം നിർമിച്ച് 500എംഎൽ കുപ്പികളിലാക്കി സ്‌റ്റിക്കറും ഹോളോഗ്രാമും എതിപ്പിച്ച് വിൽപ്പന നടത്തിയിരുന്ന കേന്ദ്രമാണ് എക്‌സൈസ് കണ്ടെത്തിയത്. 500 മില്ലീലിറ്റർ കുപ്പികളിലാക്കി സ്‌റ്റിക്കർ പതിച്ച് സൂക്ഷിച്ചിരുന്ന 783 കുപ്പി വ്യാജമദ്യവും പടികൂടി. സംഭവത്തിൽ വീട്ടുടമയായ സതീന്ദ്രലാലിനെ (47) എക്‌സൈസ് കസ്‌റ്റഡിയിൽ എടുത്തു.
ഇയാളുടെ വീടിന്റെ മുകളിലെ നിലയിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടെ ബ്ലേഡിങ്, ബോട്ടിലിങ് യൂണിറ്റുകളടക്കം സജീകരിച്ചിരുന്നു. വ്യാജ ലേബലുകൾ, സ്റ്റിക്കറുകൾ, കമീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവയും സ്ഥലത്ത് നിന്നും കണ്ടെടുത്തു. രണ്ട് ദിവസം മദ്യശാലകൾക്ക് അവധിയായതിനാൽ രഹസ്യമായി വിൽക്കുന്നതിന് വേണ്ടിയാണ് ഇത്രയധികം കുപ്പികൾ തയ്യാറാക്കി വെച്ചിരുന്നത്.








