
കെടാവിളക്ക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം OBC വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കിയ പകരമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് കെടാവിളക്ക്.
സർക്കാർ / എയ്ഡഡ് സ്‌ക്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി. വിദ്യാർത്ഥികൾക്ക് പ്രതിവർഷം 1500/- രൂപ വീതമാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.
മുൻവർഷം വാർഷിക പരീക്ഷയിൽ 90% ഉം, അതിൽ കൂടുതൽ മാർക്കും, ഹാജരും, 2.50 ലക്ഷം രൂപ വരെ വരുമാനം ഉള്ളവരെയാണ് ഈ പദ്ധതി പ്രകാരം പരിഗണിക്കുന്നത്. വിദ്യാർത്ഥികൾ സ്ക്കൂളുകളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2023 നവംബർ 15. ലഭ്യമായ അപേക്ഷകൾ സ്ക്കൂൾ അധികൃതർ egrantz 3.0 എന്ന പോർട്ടലിലൂടെ 2023 നവംബർ 30 വരെ ഓൺലൈൻ വഴി ഡാറ്റാ എൻട്രി പൂർത്തീകരിച്ച് സമർപ്പിക്കണം.. വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ (അപേക്ഷാ ഫോറം മാതൃക ഉൾപ്പടെ) www.egrantz.kerala.gov.in, www.bcdd.kerala.gov.inഎന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്.





