
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. കീ ചെയിനിൽ ഒളിപ്പിച്ചു കിടത്തിയ 27 സ്വർണമോതിരവും,4 സ്വർണ്ണമാലകളും കസ്റ്റം പിടിച്ചെടുത്തു.33 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് പിടികൂടിയത്,ദുബായിൽ നിന്ന് എത്തിയ അഞ്ചംഗ സംഘമാണ് കസ്റ്റംസിന്റെ പിടിയിലായത്
കോഴിക്കോട് സ്വദേശിയായ സാദിഖിന്റെ നേതൃത്വത്തിലാണ് സ്വർണ്ണക്കടത്ത് നടന്നത് സാദിഖിനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. താക്കോൽ കൂട്ടത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു 27 സ്വർണ്ണം മോതിരവും, ചെയിനുകളും, ബാഗേജുകൾക്കുള്ളിൽ ആസ്വാഭാവികത തോന്നിയതിനെ തുടർന്ന് നടത്തി പരിശോധനയിൽ താക്കോൽക്കൂട്ടം പരിശോധിച്ചപ്പോഴാണ് സ്വർണ്ണം ആണെന്ന് കണ്ടെത്തിയത്.
അരക്കിലോയോളം തൂക്കം വരുന്നതാണ് പിടികൂടിയ സ്വർണം എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു കഴിഞ്ഞ ദിവസങ്ങളിലായി നിരവധി യാത്രക്കാരിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കിയിരുന്നു




