
അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കെഎസ്ആർടിസി – സ്വകാര്യ ബസുകളിൽ ഇനി സൗജന്യ യാത്ര. സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. നവംബർ ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓഗസ്റ്റ് പകുതിയോടെ ചേർന്ന യോഗത്തിലാണ് സൗജന്യ യാത്രയുമായി ബന്ധപ്പെട്ട തീരുമാനം സ്വീകരിച്ചത്.








