വാളയാർ കേസിലെ പ്രതി കുട്ടി മധു എന്ന എം. മധു തൂങ്ങിമരിച്ച നിലയിൽ. ഇയാൾ ജോലിചെയ്യുന്ന ആലുവ ഇടത്തലയിലെ ഫാക്ടറിയിലാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാർ കൊല്ലപ്പെട്ട കേസിലെ നാലാം പ്രതിയാണ് മരിച്ച മധു.വാളയാർ കേസിലെ പ്രതികളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനക്കയക്കാൻ സി.ബി.ഐ.കോടതി അനുമതി നൽകിയിരുന്നു. പ്രതികളെ നുണപരിശോധനയ്ക്ക് ഹാജരാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജിയിൽ വിധിപറയാനിരിക്കെയാണ് മധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. 2017 ജനുവരി ഏഴിനാണ് വാളയാർ അട്ടപ്പള്ളത്ത് കുടുംബം താമസിച്ചിരുന്ന ഷെഡ്ഡിൽ 13-കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മാർച്ച് നാലിന് അതേ ഷെഡ്ഡിൽ ഒമ്പതുവയസുകാരിയായ സഹോദരിയേയും സമാന സാഹചര്യത്തിൽ മരിച്ചനിലയിൽ നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് അതേ ഷെഡ്ഡിൽ ഒമ്പതുവയസുകാരിയായ സഹോദരിയേയും സമാന സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. 2021-ൽ പ്രതികളെ കോടതി വെറുതേവിട്ടെങ്കിലും ഈ വിധി ഹൈക്കോടതി റദ്ദാക്കുകയും അന്വേഷണം സി ബി ഐക്ക് കൈമാറുകയുമായിരുന്നു.

error: Content is protected !!